ലോറികൾ കൂട്ടിയിടിച്ച് അപകടം
1585037
Wednesday, August 20, 2025 1:52 AM IST
ചാവശേരി: ചാവശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം. ഇന്നലെ പുലർച്ചെ അഞ്ചോടെയായിരുന്നു അപകടം. ഇരിട്ടി ഭാഗത്ത് നിന്ന് കോഴി കയറ്റി മട്ടന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും മട്ടന്നൂർ ഭാഗത്ത് നിന്ന് ഇരിട്ടിയിലേക്ക് പോകുകയായിരുന്ന പാർസൽ ലോറിയുമാണ് കൂട്ടിയിടിച്ചത്.
ലോറിയിലെ ഒരാൾക്ക് നിസാര പരിക്കേറ്റു. അപകടത്തെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. അപകടത്തിൽപ്പെട്ട ലോറിയിൽ നിന്ന് കോഴികൾ മറ്റൊരു ലോറിയിലേക്ക് മാറ്റി. വിവരം അറിഞ്ഞെത്തിയ മട്ടന്നൂർ പോലീസ് അപകടത്തിൽപ്പെട്ട ലോറികൾ റോഡിൽ നിന്ന് നീക്കി.