കെഎസ്യു പ്രവർത്തകനെ എംഎസ്എഫ്-ലീഗ് സംഘം മർദിച്ചതായി പരാതി
1585472
Thursday, August 21, 2025 7:40 AM IST
കണ്ണൂർ: കെഎസ്യു പ്രവർത്തകനെ എംഎസ്എഫ്-യൂത്ത് ലീഗ് പ്രവർത്തകർ മർദിച്ചതായി പരാതി. കണ്ണൂർ കാൾടെക്സിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു മർദനം. കെഎസ്യു പ്രവർത്തകനായ അജ്മൽ റോഷനാണ് പരിക്കേറ്റത്.
പരിക്കേറ്റ അജ്മൽ റോഷനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിലെ തെരഞ്ഞെടുപ്പിൽ നോമിനേഷൻ നൽകിയതാണ് മർദനത്തിന് പിന്നിലെന്നാണ് കെഎസ്യു ആരോപണം.
തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിലെ തെരഞ്ഞെടുപ്പിൽ കെഎസ്യുവും എംഎസ്എഫും സഖ്യമായല്ല മത്സരിക്കുന്നത്. ചൊവ്വാഴ്ച നോമിനേഷൻ നൽകാൻ കോളജിലേക്ക് പോകുമ്പോഴാണ് സംഭവം. നോമിനേഷൻ കീറി എറിഞ്ഞെന്നും കെഎസ്യു ആരോപിക്കുന്നു. കൂടാതെ, യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞുവച്ച് മർദിച്ചുവെന്നും അജ്മൽ റോഷൻ പരാതിയിൽ പറയുന്നു.