വിദ്യാർഥികളെ അനുമോദിച്ചു
1585475
Thursday, August 21, 2025 7:41 AM IST
പെരിങ്ങോം: പെരിങ്ങോം സർവീസ് സഹകരണ ബാങ്ക് പരിധിയിൽ നിന്നും എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു.
ചീമേനി തുറന്ന ജയിൽ സൂപ്രണ്ട് കെ.ബി. അൻസാർ ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് മനേഷ് മോഹൻ അധ്യക്ഷത വഹിച്ചു. പി. രവീന്ദ്രൻ, പി. അജയകുമാർ, കെ.വി. കുഞ്ഞിക്കൃഷ്ണൻ, ബാങ്ക് സെക്രട്ടറി കെ.ആർ. ഗീത, വൈസ് പ്രസിഡന്റ് പി.വി. സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.