സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും ബോണസ് അനുവദിക്കണം: ഫെസ്റ്റൊ
1585040
Wednesday, August 20, 2025 1:52 AM IST
കണ്ണൂർ: സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും പരിധിയില്ലാതെ ഒരു മാസത്തെ ശമ്പളം ബോണസായി അനുവദിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംയുക്ത സംഘടനയായ ഫെസ്റ്റൊ കളക്ടറേറ്റിനു മുന്നിലും താലൂക്ക് കേന്ദ്രങ്ങളിലും പ്രകടനവും പൊതുയോഗങ്ങളും നടത്തി.
കളക്ടറേറ്റിനു മുന്നിൽ നടന്ന പ്രതിഷേധ പരിപാടി കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം എ.എം. സുഷമ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.സി. സുനിൽ അധ്യക്ഷത വഹിച്ചു. കെ. ഷാജി, പി.പി. സന്തോഷ്കുമാർ എന്നിവർ പ്രസംഗിച്ചു.
പയ്യന്നൂരിൽ വി.പി. രജനീഷ്, പി.വി. മനോജ്കുമാർ എന്നിവർ പ്രസംഗിച്ചു. തളിപ്പറമ്പിൽ ദീപേഷ്, ടി. പ്രകാശൻ എന്നിവരും ഇരിട്ടിയിൽ പി.എ. ലനീഷ്, വി.വി. വിനോദ് കുമാർ, ജി. നന്ദനൻ, കെ.എം. ജയചന്ദ്രൻ എന്നിവരും തലശേരിയിൽ ടി.വി.സഖീഷ്, പി. സന്തോഷ്കുമാർ, ജയരാജൻ കാരായി എന്നിവരും പ്രസംഗിച്ചു.