പുളിങ്ങോം-പാലാവയൽ ലയൺസ് ക്ലബ് ഭാരവാഹികൾ സ്ഥാനമേറ്റു
1584760
Tuesday, August 19, 2025 1:59 AM IST
ചെറുപുഴ: പുളിങ്ങോം-പാലാവയൽ ലയൺസ് ക്ലബിന്റെ 2025- 26 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. പുളിങ്ങോം വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന യോഗം ട്രെയിനർ എ.വി. വാമൻകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസ് പ്രകാശ് അധ്യക്ഷത വഹിച്ചു. ലയൺസ് 318 ഇ ജില്ലാ സെക്രട്ടറി വേണുഗോപാൽ വിശിഷ്ടാതിഥിയായിരുന്നു.
റീജണൽ ചെയർമാൻ രാഘവൻ തെക്കടവൻ, സോൺ ചെയർമാൻമാരായ ജീവ് ജയിംസ്, വിശ്വനാഥൻ, പ്രോഗാം ഡയറക്ടർ ജോൺ തോമസ് എന്നിവർ പ്രസംഗിച്ചു. ജോസ് പ്രകാശ്-പ്രസിഡന്റ്, കെ.കെ. അഭിലാഷ്-സെക്രട്ടറി, ഷാജു കാപ്പിൽ-ട്രഷറർ എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ചുമതലയേറ്റത്.