ബൊക്കാഷി ബക്കറ്റ് വിതരണോദ്ഘാടനം
1585486
Thursday, August 21, 2025 7:41 AM IST
ഇരിട്ടി: ആറളം പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബൊക്കാഷി ബക്കറ്റ് നൽകുന്നതിന്റെയും പൊതുസ്ഥലങ്ങളിൽ അജൈവ മാലിന്യ ശേഖരണ ബിന്നുകൾ സ്ഥാപിക്കുന്നതിന്റെയും ഉദ്ഘാടനം ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.സി. രാജു അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. ജെസിമോൾ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസഫ് അന്ത്യാംകുളം, വിഇഒ പി. ഷിനി, വിഇഒ പി. ഷാജീവൻ എന്നിവർ പ്രസംഗിച്ചു. ബൊക്കാഷി ബക്കറ്റിന്റെ ഉപയോഗരീതിയെക്കുറിച്ച് ബയോ ഡ്രോപ്സ് ഉദ്യോഗസ്ഥർ വിശദീകരിച്ചു. ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങൾ, ഹരിതകർമ സേനാഗങ്ങൾ, ജീവനക്കാർ, ഗുണഭോക്താക്കൾ എന്നിവർ പങ്കെടുത്തു.