പൈസക്കരി ഹൈസ്കൂളിൽ സുവർണ ജൂബിലി ആഘോഷം തുടങ്ങി
1584493
Monday, August 18, 2025 12:22 AM IST
പയ്യാവൂർ: പൈസക്കരി ദേവമാതാ ഹൈസ്കൂളിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ജൂബിലി സംഘാടക സമിതി രൂപീകരണവും പ്രതിനിധി സമ്മേളനവും സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഒരുവർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകാനായി നൂറ്റിയൊന്നംഗ കർമസമിതി രൂപീകരിച്ചു. സ്കൂളിലെ പൂർവ വിദ്യാർഥിയും പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റുമായ സാജു സേവ്യർ അധ്യക്ഷത വഹിച്ചു.
സ്കൂൾ മാനേജർ ഫാ. നോബിൾ ഓണംകുളം, ഹൈസ്കൂൾ മുഖ്യാധ്യാപിക ബീന അഗസ്റ്റിൻ, വാർഡ് മെംബർമാരായ ആനീസ് നെട്ടനാനിയ്ക്കൽ, ടെൻസൺ ജോർജ് കണ്ടത്തിൻകര, പൈസക്കരി സെന്റ് മേരീസ് യുപി സ്കൂൾ മുഖ്യാധ്യാപകൻ സോജൻ പെരുമ്പാട്ട്, ബിനു മാത്യു, റാണി ചോങ്കര, രാജു പി. സെബാസ്റ്റ്യൻ, ബിനോയ് ആലിങ്കത്തടത്തിൽ, പ്രോഗ്രാം കൺവീനർ ജോമസ് ജോസ് എന്നിവർ പ്രസംഗിച്ചു.