കേരള സ്റ്റാർട്ടപ്പ് മിഷൻ ലീപ് സെന്റർ ഉദ്ഘാടനം നാളെ
1585490
Thursday, August 21, 2025 7:44 AM IST
കണ്ണൂർ: കേരള സ്റ്റാർട്ടപ്പ് മിഷൻ ലീപ് സെന്റർ കണ്ണൂർ സർവകലാശാലയിൽ നാളെ ഉദ്ഘാടനം ചെയ്യും. വൈസ് ചാൻസിലർ ഡോ.കെ കെ സാജു ഉദ്ഘാടനം നിർവഹിക്കും. സ്റ്റാർട്ടപ്പ് മിഷനും സർവകലാശാലയും തമ്മിലുള്ള ധാരണപത്രം കെഎസ്യുഎം സിഇഒ അനൂപ് അംബിക രജിസ്ട്രാർ ഡോ. ജോബി കെ. ജോസിന് കൈമാറും.
റെഡിഫ് മെയിൽ സ്ഥാപകനും സർവകലാശാല ഇന്നേവേഷൻ സെന്റർ മുഖ്യ ഉപദേഷ്ടാവുമായ അജിത്ത് ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. സർവകലാശാല തലത്തിൽ ആദ്യമായാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ ലീപ് സെന്റർ ആരംഭിക്കുന്നത്. നോർത്ത് മലബാർ ചേംബർ പ്രസിഡന്റ് ടി.കെ. രമേഷ്കുമാർ, സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ പ്രഫ. എ. അശോകൻ, ഡോ. കെ.ടി. ചന്ദ്രമോഹൻ, ഡോ. കെ.പി. അനീഷ്കുമാർ, സർവകലാശാല എന്റർപ്രണർഷിപ്പ് കോ-ഓർഡിനേറ്റർ ഡോ. യു. ഫൈസൽ, സ്റ്റാർട്ടപ്പ് സംരംഭകർ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുക്കും.