മാക്കൂട്ടം ചുരത്തിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു
1585485
Thursday, August 21, 2025 7:41 AM IST
ഇരിട്ടി: മാക്കൂട്ടം ചുരത്തിൽ ക്രെയിൻ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞു. ഛത്തീസ്ഗഡിൽ നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
ചുരം ഇറക്കത്തിനിടയിൽ ലോറി നിയന്ത്രണം വിട്ടപ്പോൾ ഡ്രൈവറുടെ സന്ദർഭോചിത ഇടപെടൽ കാരണം റോഡരിയിലെ ചെളിയിലേക്ക് വണ്ടി ഇറക്കിയാണ് അപകട തീവ്രത കുറച്ചത്. ലോറി അപകടത്തിൽപ്പെട്ട സ്ഥലത്ത് വലിയ താഴ്ചയായിരുന്നു.
അവിടേക്ക് പതിക്കാതിരിക്കാൻ ഡ്രൈവർ നടത്തിയ ശ്രമമാണ് വലിയ അപകടത്തിൽ നിന്ന് ഒഴിവാക്കിയത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. വിരാജ് പേട്ടയിൽ നിന്ന് ക്രെയിൻ എത്തിയാണ് ലോറി ഉയർത്തിയത്.