കാരുണ്യയുടെ ഒരുകോടി പാചകത്തൊഴിലാളിക്ക്
1584766
Tuesday, August 19, 2025 1:59 AM IST
കാസര്‍ഗോഡ്: കേരള സര്‍ക്കാരിന്റെ കാരുണ്യലോട്ടറിയുടെ ഒന്നാംസമ്മാനമായ ഒരു കോടി രൂപ കര്‍ണാടക സ്വദേശിയായ പാചകത്തൊഴിലാളിക്ക്. സുള്ള്യ ഉബ്രടുക്കയിലെ വിനയ് യവതയാണ് (40) സമ്മാനാര്‍ഹനായത്.
ശനിയാഴ്ച രാവിലെ ദേലംപാടി പഞ്ചിക്കലില്നിന്നാണ് കെസെഡ് 445643 എന്ന ടിക്കറ്റ് വിനയ് വാങ്ങിയത്. കാസര്‍ഗോഡ് കെഎസ്ആര്‍ടിസി പരിസരത്തെ മധു ലോട്ടറീസ് ഏജന്‍സി വഴി വില്പന നടത്തിയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. കാറ്ററിംഗ് സര്‍വീസ് സ്ഥാപന ഉടമയാണ് വിനയ്. പാചകത്തിനായി പഞ്ചിക്കലിലേക്ക് വന്നപ്പോഴാണ് ടിക്കറ്റെടുത്തത്.
സ്ഥിരമായി ടിക്കറ്റെടുക്കുന്ന ശീലമില്ലെന്നും ക്ഷേത്രസന്ദര്‍ശന വേളയിലും പാചകത്തിനായും കേരളത്തിലെത്തുമ്പോഴാണ് ടിക്കറ്റെടുക്കാറുള്ളതെന്നും വിനയ് പറഞ്ഞു. ഭാര്യ ആഷികയും മൂന്നാംക്ലാസുകാരി നിഹാരികയും അങ്കണവാടി വിദ്യാർഥിനി നിഷ്കയും അടങ്ങുന്നതാണ് വിനയുടെ കുടുംബം.