എസ്എഫ്ഐ പത്രിക തള്ളി: ദേവമാതയിൽ ചെയർമാൻ സ്ഥാനം കെഎസ്യുവിന്
1585471
Thursday, August 21, 2025 7:40 AM IST
പയ്യാവൂർ: പൈസക്കരി ദേവമാതാ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ ചെയർമാൻ സ്ഥാനാർഥിയുടെ പത്രിക തള്ളിയതിനെ തുടർന്ന് കെഎസ്യു സ്ഥാനാർഥി പി. അഭിനന്ദ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
എസ്എഫ്ഐ സ്ഥാനാർഥി മീര പ്രസാദിന്റെ നാമനിർദേശ പത്രികയാണ് തള്ളിയത്. ജനന തീയതി ചേർത്തതിൽ പിശക് സംഭവിച്ചതായി സൂക്ഷ്മ പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് പത്രിക തള്ളിയത്. എസ്എഫ്ഐ ചെയർമാൻ സ്ഥാനാർഥിയുടേത് ഒഴികെ ഇരുകൂട്ടരും സമർപ്പിച്ച മറ്റെല്ലാ പത്രികകളും സ്വീകരിച്ചിട്ടുണ്ട്.