ചിൽഡ്രൻസ് പാർക്കിന്റെ ശിലാസ്ഥാപനം
1584488
Monday, August 18, 2025 12:22 AM IST
ഇരിട്ടി: കുന്നോത്ത് സെന്റ് ജോസഫ്സ് യുപി സ്കൂളിൽ കുട്ടികൾക്ക് വേണ്ടി പുതുതായി നിർമിക്കുന്ന ചിൽഡ്രൻസ് പാർക്കിന്റെ ശിലാസ്ഥാപനം സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ മൂക്കിലിക്കാട്ട് നിർവഹിച്ചു.
എൽപി വിഭാഗം കുട്ടികൾക്ക് വേണ്ടി എയ്ഞ്ചൽസ് എന്ന പേരിലും യുപി വിഭാഗം കുട്ടികൾക്ക് വേണ്ടി ബട്ടർഫ്ലൈസ് എന്ന പേരിലും രണ്ടു സെക്ഷനുകളായിട്ടാണ് പാർക്ക് രൂപകല്പന ചെയ്തിരിക്കുന്നത്. പഠന പ്രവർത്തനങ്ങളോടൊപ്പം കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യവും പരിപോഷിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. മുഖ്യാധ്യാപകൻ ബിജു കുറുമുട്ടം, പിടിഎ പ്രസിഡന്റ് എം. നൗഷാദ്, വൈസ് പ്രസിഡന്റ് കെ.ആർ. വിജേഷ്, മദർ പിടിഎ പ്രസിഡന്റ് അനില ഗിരിഷ്, വൈസ് പ്രസിഡന്റ് സി. സീന, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.