മണ്ണിനെ അറിഞ്ഞവരെ ആദരിച്ച് കർഷകദിനാചരണം
1584491
Monday, August 18, 2025 12:22 AM IST
കണ്ണൂർ: കാർഷികമേഖലയെ അവഗണിച്ച് ഒരു മുന്നേറ്റവും നാടിന് സാധ്യമല്ലെന്നും കാർഷിക മേഖലയുടെ മുന്നേറ്റത്തിനായി എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണമെന്നും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷക ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. കാർഷിക മേഖലയിൽ മികവ് തെളിയിച്ച കർഷകരെ മന്ത്രി ആദരിച്ചു.
പെരളശേരി കൃഷിഭവനിൽ നിന്ന് ഘോഷയാത്രയോടെയാണ് കർഷക ദിനാഘോഷം ആരംഭിച്ചത്. പായസ മത്സരം, കാർഷിക ക്വിസ്, കൊട്ട മെടയൽ, തേങ്ങ പൊതിക്കൽ, കസേരകളി, ഓലമെടയൽ, തേങ്ങ ചിരകല്‍ തുടങ്ങിയ മത്സരങ്ങളും നടന്നു.
പെരളശേരി എംഐഎസ് പബ്ലിക് സ്കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. പ്രശാന്ത് അധ്യക്ഷനായി. കണ്ണൂർ കൃഷി വിജ്ഞാനകേന്ദ്രം അസിസ്റ്റന്റ് പ്രഫ പി.ജി. ഗ്രീന കാർഷിക സെമിനാറും ഇ ആൻഡ് ടി ഡപ്യൂട്ടി ഡയറക്ടർ എസ്. വിഷ്ണു പദ്ധതി വിശദീകരണവും നടത്തി.
കേളകം: കൃഷിഭവന്റെയും കുടുംബശ്രീയുടെയും സഹകരണ-ദേശസാത്കൃത ബാങ്കുകളുടെയും ക്ഷീര സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനം ആഘോഷിച്ചു. കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ ഉദ്ഘാടനം ചെയ്തു. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ 22 ഓളം കർഷക പ്രതിഭകളെ ജില്ലാ കളക്ടർ ഉപഹാരങ്ങൾ നൽകി ആദരിച്ചു.
മത്സര വിജയികളെ ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ ഉപഹാരങ്ങൾ നൽകി ആദരിച്ചു. വൈസ് പ്രസിഡന്റ് തങ്കമ്മ മേലെകുറ്റ്, ജനപ്രതിനിധികളായ മൈഥിലി രമണൻ, മേരിക്കുട്ടി, ജോണി പാമ്പാടി, കൃഷി ഡപ്യൂട്ടി ഡയറക്ടർ വിഷ്ണു എസ്. നായർ, കൃഷി ഓഫീസർ ജിഷ മോൾ, കൃഷി അസിസ്റ്റന്റ് അഷറഫ്, മോളി തങ്കച്ചൻ, എം. പൊന്നപ്പൻ, ജോർജ് കുപ്പക്കാട്ട്, സന്തോഷ് മണ്ണാർകുളം, ജോൺ പടിഞ്ഞാനിൽ, ജോർജ് വാളുവെട്ടിക്കൽ എന്നിവർ പ്രസംഗിച്ചു.
മഞ്ഞളാംപുറം യുപി സ്കൂളിൽ കർഷക ദിനാചരണം നടത്തി. പിടിഎ മുൻ പ്രസിഡന്റും കർഷക അവാർഡ് ജേതാവുമായ ടിജോ ഏബ്രഹാമിന് സ്കൂളിന്റെയും പിടിഎയുടെയും നേതൃത്വത്തിൽ സ്നേഹാദരം നൽകി. പിടിഎ പ്രസിഡന്റ് ബഷീർ അധ്യക്ഷത വഹിച്ചു. കാർഷിക സംസ്കൃതിയെയും സംസ്കാരത്തെയും വളർത്തിയെടുക്കാനായി ചെയ്യേണ്ട കാര്യങ്ങൾ സംബന്ധിച്ച് ടിജോ ഏബ്രഹാം ക്ലാസ് നയിച്ചു. തുടർന്ന് ടിജോ ഏബ്രഹാമിനെ മെമന്റോ നൽകി ആദരിച്ചു. യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സ്വാഗതവും അധ്യാപക പ്രതിനിധി സിസ്റ്റർ രഞ്ജുമോൾ നന്ദിയും പറഞ്ഞു.
ഇരിട്ടി: ഉളിക്കൽ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ നടത്തിയ കർഷക ദിനാഘോഷം ജില്ലാ പഞ്ചായത്തംഗം ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.സി. ഷാജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.എസ്. ലിസി, സ്ഥിരം സമിതി അധ്യക്ഷൻ ബേബി തോലാനി, ബ്ലോക്ക് പഞ്ചായത്തംഗം ചാക്കോ പാലക്കലോടി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഒ.വി. ഷാജു, അഷറഫ് പാലിശേരി, ഇന്ദിര പുരുഷോത്തമൻ, പഞ്ചായത്തംഗം മാത്യു ഐസക്ക്, ഉളിക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എ. ജസ്റ്റിൻ, ബെന്നി ആഞ്ഞിലിത്തോപ്പിൽ, ടോമി ജോസഫ് മൂക്കനോലി, ജോസ് പൂമല, വി.ജി. ശശി, പി.കെ. ശശി, ആർ. സുജി, എ. അഹമ്മദ്കുട്ടി ഹാജി, ബാബു ചോടൻ, ടോമി വെട്ടിക്കാട്ടിൽ, കുര്യാക്കോസ് കൂമ്പുങ്കൽ, പഞ്ചായത്ത് ജൂണിയർ സൂപ്രണ്ട് രമേശൻ കേളോത്ത്, ജേക്കബ് ചിറത്തലയാട്ട്, കൃഷി ഓഫീസർ ജിംസി മരിയ, കൃഷി അസിസ്റ്റന്റ് ഹരീന്ദ്രനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.
പടിയൂർ-കല്യാട് പഞ്ചായത്ത്, കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, കല്യാട് കൃഷിഭവൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കർഷക ദിനാഘോഷം കെ.കെ. ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മികച്ച കർഷകരെയും കർഷകത്തൊഴിലാളിയെയും കൃഷിക്കൂട്ടത്തെയും ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദീൻ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ആർ. മിനി, സ്ഥിരം സമിതി അധ്യക്ഷൻ സിബി കാവനാൽ, ആർ. രാജൻ, എം. അനിൽകുമാർ, എ.പി. ഗോവിന്ദൻ, കെ.കെ. ചെല്ലപ്പൻ, എം. കുഞ്ഞിരാമൻ, സി. സന്തോഷ്, കെ.ടി. ജോസ്, കൃഷി ഓഫീസർ നിത്യ, കൃഷി അസിസ്റ്റന്റ് ജോസ് കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഇരിട്ടി നഗരസഭയും കൃഷിഭവനവും നഗരസഭയിൽ വിവിധ കാർഷിക മേഖലകളിൽ മികച്ച കർഷകർക്കുള്ള ആദരവും കർഷകദിനാചരണവും നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ പി.പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ പി.കെ. ബൾക്കിസ്, കെ. സോയ, കെ. സുരേഷ്, കൗൺസിലർമാരായ വി. ശശി, എ.കെ. ഷൈജു, സമീർ പുന്നാട്, പി. സീനത്ത്, കൃഷി ഓഫീസർ എ.എസ്. ജിതിൻ, എൻ. രാജൻ, വി.എം. രാജേഷ്, എൻ. രവീന്ദ്രൻ, കെ. മുഹമ്മദലി, വി.എൻ. പ്രശോഭ്, കെ.പി. അലി, അഷറഫ് നടുവനാട്, കെ. രാജൻ, അരുൺകുമാർ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ മികച്ച കർഷകരായി തെരഞ്ഞെടുത്ത കെ. രവീന്ദ്രൻ, പി. നാരായണൻ, കെ.പി. അലി, വി. സജേഷ്, എൻ.ഡി. അശോകൻ, ശ്രീജോഷ്, വനിത കർഷക കെ. ശാന്ത, വിദ്യാർഥി കർഷകനായ സി. ഷഹബാസ് എന്നവരെ ആദരിച്ചു.
ഇരിട്ടി വൈഎംസിഎയുടെ നേതൃത്വത്തിൽ കർഷക ദിനാചരണത്തിന്റെ ഭാഗമായി മികച്ച കർഷകനെയും പ്രതിഭകളെയും ആദരിച്ചു. പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി ഉദ്ഘാടനം ചെയ്തു. ഇരിട്ടി വൈഎംസിഎ പ്രസിഡന്റ് ഷിന്റോ മൂക്കനോലിൽ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ മികച്ച കർഷകൻ വാണിയപ്പാറയിലെ ദേവസ്യ തുരുത്തേൽ, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഡോ. അനഘ തോമസ്, ആന്മരിയ റെജി, സാന്ദ്ര മരിയ ജോഷി, ആന്‍ഡ്രിയ ഏബ്രഹാം, സെറ എല്‍സ എന്നിവരെ ആദരിച്ചു. വൈഎംസിഎ ഇരിട്ടി സബ് റീജിയൻ വൈസ് ചെയർമാൻ ഡോ. എം.ജെ. മാത്യു, ഗുഡ് എർത്ത് മാനേജിംഗ് ഡയറക്ടർ സ്റ്റാൻലി ജോർജ്, തോമസ് വർഗീസ്, ജോസ് പൂമല, ഇരിട്ടി വൈഎംസിഎ സെക്രട്ടറി റോബിൻ എം. ഐസക്, ട്രഷറർ ചാൾസ് തോമസ്, ഷാജി കുറ്റിയിൽ എന്നിവർ പ്രസംഗിച്ചു.
എടൂർ: കർഷക ദിനത്തിൽ ടിഎസ്എസ്എസ് എടൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ യൂണിറ്റ് പരിധിയിലെ കർഷകരായ ജോർജ് വട്ടംതൊട്ടിയിൽ, ചിന്നമ്മ കുന്നത്തുകാട്ടിൽ, ആലീസ് കൊടുപുറം എന്നിവരെ വീടുകളിലെത്തി ഉപഹാരം നൽകി ആദരിച്ചു.
പേരാവൂര്‍: പഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ കര്‍ഷകദിനവും കര്‍ഷകര്‍ക്കുള്ള ആദരവും അവാര്‍ഡ് വിതരണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പേരാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപലന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബര്‍ ജൂബിലി ചാക്കോ, പേരാവൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.വി. ശരത്, റീന മനോഹരന്, എം. ഷൈലജ, വാര്‍ഡ് മെംബര്‍മാരായ രാജു ജോസഫ്, ബേബി സോജ, കൃഷി ഓഫീസര്‍ കെ.പി. അനഘ, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ പി.എം. രഘു, കെ.എ. രജീഷ്, ഷാനി ശശിന്ദ്രന്, ബാബു ജോസ്, ആക്കല്‍ ജോസ്, സുരേഷ് നന്ദ്യത്ത്, കെ. പ്രഭാകരന്, സി.പി. ജോസ്, ഷിജോ തുടങ്ങിയവര്‍ പങ്കെടുത്തു.
മട്ടന്നൂർ: മട്ടന്നൂർ നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖത്തിൽ കർഷകദിനാചരണം സംഘടിപ്പിച്ചു. മട്ടന്നൂർ സിഡിഎസ് ഹാളിൽ നടന്ന പരിപാടി കെ.കെ. ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എൻ. ഷാജിത്ത് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി. ശ്രീനാഥ്, പി. പ്രസീന, കെ. മജീദ്, പി. അനിത, സെക്രട്ടറി രാഗേഷ് പാലേരി വീട്ടിൽ, സി.പി. വാഹിദ, എ. മധുസൂദനൻ, വി.എൻ. മുഹമ്മദ്, പി. സത്യേന്ദ്രനാഥൻ, എം. കുമാരൻ, കേളമ്പേത്ത് ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു. കർഷകരെ ആദരിക്കുകയും ചെയ്തു.
ചാലോട്: കൂടാളി പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷകദിനം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഷൈമ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പദ്മനാഭൻ അധ്യക്ഷത വഹിച്ചു. കർഷക ദിനത്തിൽ കൂടാളി പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിക്കുകയും കർഷകർക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.
ധർമശാല: ആന്തൂർ നഗരസഭാ കൃഷിഭവൻ കർഷകദിനാഘോഷം ആന്തൂർ നഗരസഭാ ഹാളിൽ നടന്നു. നഗരസഭാ ചെയർമാൻ പി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ കെ.വി. പ്രേമരാജൻ അധ്യക്ഷത വഹിച്ചു. റിട്ട. ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ചർ പി.വി. ഗോപാലകൃഷ്ണൻ വന്യജീവി ആക്രമണവും കാർഷിക പ്രതിസന്ധിയും എന്ന വിഷയത്തിൽ ക്ലാസെടുത്തു.
മാഹി: അഴിയൂർ പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തിൽ നടത്തിയ കർഷക ദിനാചരണവും കർഷകരെ ആദരിക്കൽ ചടങ്ങും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഗിരിജ ഉദ്ഘാടനം ചെയ്തു ചോമ്പാല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു.
പഴയങ്ങാടി: മാട്ടൂൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കർഷകദിനാചരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗഫൂർ മാട്ടൂൽ ഉദ്ഘാടനം ചെയ്തു. ഇന്ദിരാ ജോസ് അധ്യക്ഷത വഹിച്ചു. അജിത്ത് മാട്ടൂൽ, സി. അശോകൻ, സി. സൈനബ, കെ.കെ. ഇബ്രാഹിം ഹാജി, വിജേഷ് മാട്ടൂൽ, കെ.പി.കെ. നാസർ, കൃഷി ഓഫീസർ കെ. പ്രീത, കെ.കെ. ധന്യ എന്നിവർ പ്രസംഗിച്ചു.
കൂത്തുപറന്പ്: കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും പാട്യം പഞ്ചായത്ത് കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനം ആഘോഷിച്ചു. കെ.പി. മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എൻ.വി. ഷിനിജ അധ്യക്ഷത വഹിച്ചു. വിവിധ കാർഷിക മേഖലയിൽ കഴിവ് തെളിയിച്ച കർഷകരെ ആദരിച്ചു. ‘കാർഷിക മേഖലയിലുള്ള വന്യജീവി ആക്രമണവും മുൻകരുതലും’ എന്ന വിഷയത്തിൽ കണ്ണവം ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുധീർ നാരോത്ത് ക്ലാസെടുത്തു. പാട്യം കൃഷി ഓഫീസർ ആർ. അശ്വതി കൃഷി വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ കുറിച്ച് വിവരിച്ചു. ചെറുവഞ്ചേരി അഗ്രോ സർവീസ് സെന്ററിന്റെ നേതൃത്വത്തിൽ നടീൽ വസ്തുക്കളുടെ വില്പന നടന്നു.
കോട്ടയം പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കർഷകദിനം കെ.പി. മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി. രാജീവൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മികച്ച കർഷകരെ എംഎൽഎ ആദരിച്ചു. പരിപാടിയിൽ പങ്കെടുത്തവർക്കായി നടത്തിയ കാർഷിക ക്വിസ് മത്സരത്തിലെ വിജയികൾക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാജീവൻ ഉപഹാരങ്ങൾ നൽകി.