കാർത്തികപുരം പള്ളി സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം
1584492
Monday, August 18, 2025 12:22 AM IST
കാർത്തികപുരം: തലശേരി അതിരൂപതയിലെ കാർത്തികപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. അതിരൂപത വികാരി ജനറാൾ മോൺ ആന്റണി മുതുകുന്നേൽ തിരിതെളിച്ച് ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.
1976 ജനുവരി 17ന് സ്ഥാപിതമായ കാർത്തികപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സുവർണ ജൂബിലി 2026 ജനുവരി 18 വരെ നിണ്ടുനിൽക്കും.
ജൂബിലിയോട് അനുബന്ധിച്ച് കുരിശുപള്ളി നിർമാണം, ഭവനനിർമാണം, മിഷനറി സംഗമം, സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി വികാരി ഫാ. അനീഷ് കുളത്തറ പറഞ്ഞു.