കെസിവൈഎം-എസ്എംവൈഎം പേരാവൂർ ഫൊറോന പ്രവർത്തന വർഷം ഉദ്ഘാടനം ചെയ്തു
1584428
Sunday, August 17, 2025 7:59 AM IST
തൊണ്ടിയിൽ: കെസിവൈഎം-എസ്എംവൈഎം പേരാവൂർ ഫൊറോനയുടെ 2025-26 പ്രവർത്തന വർഷ ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു. തൊണ്ടിയിൽ മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളി ഓഡിറ്റോറിയത്തിൽ പ്രവർത്തന വർഷ ഉദ്ഘാടനവും ലോഗോ പ്രകാശനവും മിഷൻലീഗ് അതിരൂപത ഡയറക്ടർ ഫാ. ജിതിൻ വയലുകൾ നിർവഹിച്ചു.
കെസിവൈഎം അതിരൂപത പ്രസിഡന്റ് അബിൻ വടക്കേക്കര മുഖ്യാതിഥിയായി. ഫൊറോന പ്രസിഡന്റ് ജിൻസ് കളമുണ്ടയിൽ അധ്യക്ഷത വഹിച്ചു.
ഫൊറോന ഡയറക്ടർ സെബാൻ ഇടയാടിയിൽ, വൈസ് പ്രസിഡന്റുമാരായ അലീന കിഴക്കയിൽ, ഷാൻ സെബാസ്റ്റ്യൻ സാബു, ജനറൽ സെക്രട്ടറി ആഗ്നൽ തോമസ്, ജിബിൻ ജെയ്സൺ, ജെയിൻ പി. ഉണ്ണി, എയ്ഞ്ചൽ ജോർജ്, അനിമേറ്റർ സിസ്റ്റർ ആൻസി എസ്എച്ച്, യൂണിറ്റ് പ്രസിഡന്റ് ജിസ്റ്റോ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
ക്രൈസ്തവ പാരമ്പര്യവും മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന യുവജനങ്ങളെ വളർത്തിയെടുക്കുക ലക്ഷ്യംവെച്ച് "ലെഗസി ' എന്ന ആപ്ത വാക്യത്തെ അടിസ്ഥാനമാക്കിയാണ് പേരാവൂർ ഫൊറോന ഈ വർഷം പ്രവർത്തിക്കുക.