ആശുപത്രിയിലെ ആക്രമണം: 33 പേര്‍ക്കെതിരേ കേസ്
1584432
Sunday, August 17, 2025 7:59 AM IST
പയ്യന്നൂര്‍: പയ്യന്നൂര്‍ പ്രിയദര്‍ശിനി ആശുപത്രിയില്‍ ആക്രമണം നടത്തിയതായുള്ള പരാതിയില്‍ മുന്‍ ചെയര്‍മാനുള്‍പ്പെടെ 33 പേര്‍ക്കെതിരേ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. നിലവിലെ ചെയര്മാന് കെ.വി. മോഹനന്റെ പരാതിയിലാണു കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റും ആശുപത്രിയുടെ മുന്‍ ചെയര്‍മാനുമായിരുന്ന കെ. ജയരാജ്, കെ.കെ. വിനോദ്കുമാര്‍, എം. നാരായണന് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മൂപ്പതോളം പേര്‍ക്കുമെതിരേ കേസെടുത്തത്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം 6.30 ഓടെയാണ് പരാതിക്കാസ്പദമായ സംഭവം. പ്രിയദര്‍ശിനി മെമ്മോറിയല്‍ മെഡിക്കല്‍ ആൻഡ് എഡ്യുക്കേഷണല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രിയദര്‍ശിനി ആശുപത്രിയില്‍ അതിക്രമിച്ചു കയറി നിരീക്ഷണ കാമറകളും ഓഫീസിന്റെ പൂട്ടുംതകര്ക്കുകയും ചെയ്തതിലൂടെ 20,000 രൂപയുടെ നഷ്ടമുണ്ടായെന്ന പരാതിയിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.