വീസ വാഗ്ദാനം ചെയ്ത് മൂന്നു ലക്ഷം തട്ടിയെടുത്തു
1584431
Sunday, August 17, 2025 7:59 AM IST
തളിപ്പറമ്പ്: നെതര്‍ലാൻഡിലേക്ക് വീസ വാഗ്ദാനം ചെയ്ത് പൂവം സ്വദേശിയുടെ മൂന്നു ലക്ഷം തട്ടിയെടുത്ത സംഭവത്തില്‍ ആലപ്പുഴ സ്വദേശിക്കെതിരേ കേസെടുത്തു. ആലപ്പുഴ കന്നനാംകുഴി ചാരുമൂടിലെ രാജേന്ദ്രന്‍പിള്ള എന്ന ബിജു നെടുമ്പള്ളിയുടെ പേരിലാണ് കേസ്.
2023 ഓഗസ്റ്റ് 23 മുതല്‍ 2025 മാര്‍ച്ച് 24 വരെയുള്ള കാലയളവില്‍ പൂവം തെക്കാട്ട് വീട്ടില്‍ ടി.സി. സിബിന് (53) നെതര്‍ലാൻഡിലെ കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് മൂന്നുലക്ഷം രാജേന്ദ്രന് പിള്ളയുടെ അക്കൗണ്ടിലേക്കും അയാള്‍ നിര്‍ദേശിച്ച മറ്റ് രണ്ട് അക്കൗണ്ടുകളിലേക്കും ബാങ്ക് ട്രാന്‍സ്ഫര്‍ വഴി അയച്ചുകൊടുക്കുകയായിരുന്നു. എന്നാല്‍, വാഗ്ദാനം ചെയ്ത വിസയോ കൊടുത്ത പണമോ തിരികെ നല്‍കാതെ വഞ്ചന നടത്തിയെന്നാണ് പരാതി.