ജില്ലാ സബ് ജൂണിയർ വടംവലി ചാമ്പ്യൻഷിപ്പ്: കിളിയന്തറ സെന്റ് തോമസ് ഹൈസ്കൂൾ ജേതാക്കൾ
1584487
Monday, August 18, 2025 12:22 AM IST
കരുവഞ്ചാൽ: കണ്ണൂർ ജില്ലാ ടഗ് ഓഫ് വാർ അസോസിയേഷനും വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി നടത്തിയ ജില്ലാ സബ് ജൂണിയർ വടംവലി ചാമ്പ്യൻഷിപ്പിൽ കിളിയന്തറ സെന്റ് തോമസ് ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. അണ്ടർ 15 ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിൽ ഒന്നാം സ്ഥാനവും അണ്ടർ 13 പെൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടിയാണ് കിളിയന്തറ സ്കൂൾ ചാമ്പ്യന്മാരായത്.
ആതിഥേയരായ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ വായാട്ടുപറമ്പ്, ജിഎച്ച്എസ്എസ് മാത്തിൽ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. അണ്ടർ 13 ആൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ വായാട്ടുപറമ്പ് ഒന്നാം സ്ഥാനവും ജിഎച്ച്എസ്എസ് മാത്തിൽ രണ്ടാം സ്ഥാനവും ജിഎച്ച്എസ്എസ് പ്രാപ്പൊയിൽ മൂന്നാം സ്ഥാനവും നേടി.
അണ്ടർ 13 പെൺകുട്ടികളുടെ വിഭാഗത്തിൽ ജിഎച്ച്എസ്എസ് മാത്തിൽ ഒന്നാം സ്ഥാനവും സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ വായാട്ടുപറമ്പ് രണ്ടാം സ്ഥാനവും നേടി. അണ്ടർ 15 ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിൽ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എടൂർ രണ്ടാം സ്ഥാനം നേടി. അണ്ടർ 15 ആൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ വായാട്ടുപറമ്പും പെൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ് ജോസഫ്സ് ഹൈസ്കൂൾ കുന്നോത്തും മൂന്നാം സ്ഥാനം നേടി.
നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടമ്പള്ളിയിൽ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. തോമസ് തെങ്ങുംപള്ളിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സജി ജോർജ് മുഖ്യാധ്യാപകൻ ബിജു സി. ഏബ്രഹാം എന്നിവർ സമ്മാനവിതരണം നടത്തി. ജില്ലാ വടംവലി അസോസിയേഷൻ സെക്രട്ടറി പ്രവീൺ മാത്യു, ജോസ് ജോസഫ്, പിടിഎ പ്രസിഡന്റ് സുനിൽ കീഴാരം എന്നിവർ പ്രസംഗിച്ചു.