കവർച്ചാക്കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ
1584425
Sunday, August 17, 2025 7:59 AM IST
കണ്ണൂർ: കാപ്പ ചുമത്തി ജില്ലാ കളക്ടർ കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ച മോഷണ കേസ് പ്രതി അറസ്റ്റിൽ. അമ്പലവയൽ കവർച്ച കേസിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന പാനൂർ മൊകേരി സ്വദേശിയായ ടി.പി. ശ്യാംജിത്തിനെയാണ് പാനൂർ ഇൻസ്പക്ടർ എം.വി. ഷീജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ്ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലാക്കി. കൊലപാതകം, അക്രമം, കവർച്ച തുടങ്ങി നിരവധി കേസുകളെ പ്രതിയായ ഇയാളെ കണ്ണൂർ റേഞ്ച് ഡിഐജിയുടെ ഉത്തരവിൽ ഒരു വർഷത്തേക്ക് കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. ഈ സമയമാണ് പ്രതി വയനാട് അമ്പലവയൽ കവർച്ച നടത്തുന്നത്.
തുടർന്നാണ് കണ്ണൂർ ജില്ലാ കളക്ടർ കരുതൽ തടങ്കൽ ഉത്തരവ് നൽകിയത്. തൃശൂരിൽ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച കേസിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ പാനൂർ പോലീസ് സ്റ്റേഷന് കൈമാറുകയായിരുന്നു. 2023ൽ കാപ്പാ നിയമപ്രകാരം ജയിലിൽ കരുതൽ തടങ്കലിൽ അടച്ചിരുന്നു.