കുടിയേറ്റ മ്യൂസിയം ഉദ്ഘാടനം: സംഘാടക സമിതി രൂപീകരിച്ചു
1584433
Sunday, August 17, 2025 7:59 AM IST
ചെമ്പന്തൊട്ടി: ചെമ്പന്തൊട്ടിയിൽ നിർമിച്ച മലബാർ കുടിയേറ്റ ചരിത്ര മ്യൂസിയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ചെമ്പന്തൊട്ടി പാരിഷ് ഹാളിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ കെ.വി. ഫിലോമിന അധ്യക്ഷത വഹിച്ചു.
നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളിൽ, നഗരസഭാ കൗൺസിലർമാരായ കെ.ജെ. ചാക്കോ കൊന്നയ്ക്കൽ, എം.പി. ഷീന, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശൻ, കെ.ജെ. വർഗീസ്, റെനീഷ് മാത്യു, ജയ്സൺ അട്ടാറിമാക്കൽ, ബിനു ഇലവുങ്കൽ, വർഗീസ് വയലാമണ്ണിൽ, പി.സി. ജോസ്, ഷാജി കുര്യൻ, വിൻസന്റ് കുഴിഞ്ഞാലിൽ, ജോയി കൊച്ചുപുരയ്ക്കൽ, ഷിനോ പാറയ്ക്കൽ എന്നിവർ പ്രസംഗിച്ചു. മലബാർ കുടിയേറ്റ ചരിത്ര മ്യൂസിയം ഉദ്ഘാടനം 30ന് ഉച്ചകഴിഞ്ഞ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിക്കും.
സജീവ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി അനുഗ്രഹ പ്രഭാഷണം നടത്തും. ഉദ്ഘാടനത്തോടനുബന്ധിച്ച് കുടിയേറ്റ ചരിത്ര എക്സിബിഷൻ നടക്കും.