ഓക്സിജൻ കോൺസൺട്രേറ്റർ നൽകി
1584424
Sunday, August 17, 2025 7:59 AM IST
കൂത്തുപറമ്പ്: തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെ സ്നേഹസ്പർശം പാലിയേറ്റീവ് കെയർ ഐപി യൂണിറ്റിലേക്ക് ഓക്സിജൻ കോൺസൺട്രേറ്റർ നൽകി. പി.എം. രാമചന്ദ്രന്റെ സ്മരണാർഥം ഭാര്യ ടി. ഓമനയുടെ വകയായി ഡോ. ടി. ബാലചന്ദ്രൻ, സ്നേഹ പ്രഭ, ടി. രമ, ബാബു എന്നിവർ ചേർന്ന് സ്നേഹസ്പർശം ഭാരവാഹികൾക്ക് കൈമാറി.
സ്നേഹസ്പർശം പ്രസിഡന്റ് പി. ദീപക് കുമാർ അധ്യക്ഷത വഹിച്ചു. ഡോ. എം.കെ. സുന്ദരം, ഡോ. എ. ജോസഫ്, ലിസി സ്റ്റാൻലി, എൻ.പി. പ്രകാശൻ, ഡോ. ഗ്രേസ്, കെ. പ്രകാശൻ, സിസ്റ്റർ ലിറ്റി ജേക്കബ്, ജോസ്, സിസ്റ്റർ ധന്യ എന്നിവർ പങ്കെടുത്തു.