ബിഎസ്സി നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
1584486
Monday, August 18, 2025 12:22 AM IST
തലശേരി: കേരള കോ- ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ഫെഡറേഷന്റെ കീഴിൽ തലശേരി നെട്ടൂരിൽ പ്രവർത്തിച്ചുവരുന്ന കോളജ് ഓഫ് നഴ്സിംഗിൽ ബിഎസ്സി നഴ്സിംഗ്, എംഎസ്സി നഴ്സിംഗ് കോഴ്സുകളിലേക്കും കോ- ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസിൽ ബിപിടി, ബിഎസ് സി എംഎൽടി, ബിഎസ് സി മെഡിക്കൽ ബയോകെമിസ്ട്രി, ബിഎസ്സി മെഡിക്കൽ മൈക്രോബയോളജി, എംപിടി എന്നീ കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. സയൻസ് വിഷയങ്ങളിൽ അമ്പത് ശതമാനം മാർക്കോടെ പ്ലസ്ടു പാസായവർക്കും ബിഎസ്സി നഴ്സിംഗ് കഴിഞ്ഞവർക്ക് എംഎസ്സി നഴ്സിംഗ് കോഴ്സുകളിലേക്കും മറ്റു പാരാ മെഡിക്കൽ കോഴ്സുകളിലേക്കും അപേക്ഷിക്കാം. നഴ്സിംഗ് കോഴ്സുകളുടെ അപേക്ഷകൾ
www.collegeofnursingthalassery.com എന്ന വെബ്സൈറ്റിലൂടെയും മറ്റു പാരാമെഡിക്കൽ കോഴ്സുകളുടെ അപേക്ഷകൾ www.cihsthalassery.com എന്ന വെബ് സൈറ്റിലൂടെയും ഓൺലൈനായി മാത്രം അപേക്ഷിക്കാം. അപേക്ഷ ഫീസ് ഓൺലൈനായി അടയ്ക്കണം. എംഎസ്സി നഴ്സിംഗ്, എംപിടി കോഴ്സുകൾക്ക് 1200 രൂപയും മറ്റ് കോഴ്സുകൾക്ക് 1000 രൂപയുമാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി ബിഎസ്സി നഴ്സിംഗ് 23 , മറ്റു പാരാമെഡിക്കൽ കോഴ്സുകൾ 21. ഫോൺ: 04902351501,2351535, 2350338, 9476886720, 9605656898, 9249839755, 9605980518.