ബഹ്റൈനിൽ മരിച്ചയാളുടെ സംസ്കാരം നാളെ
1583119
Monday, August 11, 2025 10:35 PM IST
അങ്കമാലി: ബഹ്റൈനില്‍ താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ കറുകുറ്റി പൈനാടത്ത് പരേതനായ ജോസിന്റെ മകന് സാജോ(51)യുടെ സംസ്കാരം നാളെ അഞ്ചിന് കറുകുറ്റി സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളിയില്‍ നടക്കും.
കഴിഞ്ഞ വെള്ളിയാഴ്ച സ്ഥാപനത്തില്‍നിന്നു താമസസ്ഥലത്തേക്ക് പോയ സാജോയെ അമ്മ ഉള്‍പ്പടെ പലതവണ ഫോണില്‍ വിളിച്ചിട്ടും കിട്ടിയില്ല. ഇതേ തുടര്‍ന്ന് വീട്ടുകാരും ബഹ്റൈനിലുള്ള ബന്ധുക്കളും സഹ പ്രവര്‍ത്തകരും നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നറിയുന്നു.
ബഹ്റൈനില്‍ അലുമിനിയം ഫാബ്രിക്കേഷന്‍ കോണ്‍ട്രാക്ടറാണ്. അവിടെ ജോലിക്ക് പോകും മുന്‍പ് കറുകുറ്റിയില്‍ ഒട്ടേറെ സാമൂഹിക, സാംസ്കാരിക, സന്നദ്ധ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയനും കര്‍മനിരതനുമായിരുന്നു.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. അമ്മ: ഷീല. ഭാര്യ: കണ്ണൂര്‍ പിലാത്തറ കാപ്പില്‍ കുടുംബാംഗം ബബിത കെ. പീറ്റര്‍ (അധ്യാപിക). മകന്: അലക്സ് ഈഡന് (നാലാം ക്ലാസ് വിദ്യാര്‍ഥി). സഹോദരങ്ങള്‍: സിജോ, ജോജോ.