ആലുവ: ആലുവ ഫുട്ബോൾ അക്കാഡമിയിലേക്ക് പതിനേഴാമത് ബാച്ചിന്‍റെ പ്രവേശനവും കിറ്റ് വിതരണവും നടന്നു. ദേശീയ ഫുട്ബോളിൽ സ്വർണം നേടിയ കേരള ടീമിലെ അംഗം ടി.എൻ. അഫ്നാസിനെ യോഗത്തിൽ പോലീസ് സർക്കിൾ ഇൻസ്പെക്ടർ കെഴ്സൺ വി. മർക്കോസ് ആദരിച്ചു.

എം.ഒ. ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ എയ്‌ലി ഹിൽസ് മാനേജർ ഡോ. കെ.പി. ഉണ്ണികൃഷ്ണൻ, പ്രസിഡന്‍റ് പി.എ. മെഹബൂബ്, പി.ജെ. വർഗീസ്, പി. പൗലോസ്, എം.എം. ജേക്കബ്, ചിന്നൻ ടി. പൈനാടത്ത്, എം.ടി. ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.