വോട്ടര്‍പട്ടിയില്‍ പേര് ചേര്‍ക്കുന്നതിൽ ക്രമക്കേടെന്ന് ആരോപണം
1582613
Sunday, August 10, 2025 4:52 AM IST
മൂവാറ്റുപുഴ: നഗരസഭയിലെ ചില വാര്‍ഡുകളില്‍ വോട്ടര്‍പട്ടിയില്‍ പേര് ചേര്ക്കുന്നുമായി ബന്ധപ്പെട്ട് യുഡിഎഫ് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ സഹായത്തോടുകൂടി വ്യാപക ക്രമക്കേട് നടത്തുകയാണെന്ന് സിപിഎം ഏരിയ സെക്രട്ടറി അനീഷ് എം. മാത്യു ആരോപിച്ചു.
വാര്‍ഡില്‍ താമസമില്ലാത്തവരെയും വര്‍ഷങ്ങള്‍ക്കു മുമ്പ് വിവാഹം കഴിഞ്ഞ് പോയവരെയും വോട്ടുകള്‍ വ്യാജമായി ചേര്‍ത്തെന്ന് അനീഷ് പറഞ്ഞു.
നഗരസഭയിലെ എല്ലാ വാര്‍ഡുകളിലും വോട്ട് ചേര്‍ക്കുന്നതായി ബന്ധപ്പെട്ട ഇത്തരം ക്രമക്കേടുകള്‍ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ സെക്രട്ടറിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും സിപിഎമ്മിന്റെ നേതൃത്വത്തില്‍ പരാതി നല്കി.