ടിടിസി വിദ്യാര്‍ഥിനി മരിച്ചനിലയില്‍
1582909
Sunday, August 10, 2025 11:55 PM IST
കോതമംഗലം: ടിടിസി വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കറുകടം ഞാഞ്ഞൂള്‍മല നഗറില്‍ കടിഞ്ഞുമ്മേല്‍ പരേതനായ എല്‍ദോസിന്റെ മകള്‍ സോനയെ (21) ശനിയാഴ്ച ഉച്ചയ്ക്കാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സംസ്കാരം നടത്തി.യുവതിയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. മരണത്തില്‍ ബന്ധുക്കള്‍ ആത്മഹത്യാപ്രേരണ ആരോപിക്കുന്നതായി പോലീസ് പറഞ്ഞു. ഇതുസംബന്ധിച്ച് പോലീസ് അന്വേഷണം നടത്തും. മാതാവ്: ബിന്ദു . സഹോദരന്: ബേസില്‍.