ലഹരിവിരുദ്ധ സന്ദേശവുമായി ഓട്ടന്തുള്ളല് അവതരണം
1582617
Sunday, August 10, 2025 5:07 AM IST
മൂവാറ്റുപുഴ: വിവേകാനന്ദ വിദ്യാലയത്തില്‍ ലഹരിവിരുദ്ധ സന്ദേശവുമായി ഓട്ടന്തുള്ളല് അവതരണം നടത്തി. എറണാകുളം അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ വി. ജയരാജ്. ഓട്ടന്തുള്ളല് അവതരിപ്പിച്ചു. ഓട്ടന്‍ തുള്ളലിന് ശേഷം ലഹരി വിരുദ്ധ ക്ലാസും നടന്നു. പുതുമയാര്‍ന്ന രൂപത്തില്‍ നടന്ന ക്യാമ്പയിന് എല്ലാവരിലും കൗതുകം ഉണര്‍ത്തി.
മൂവാറ്റുപുഴ എക്സൈസ് പ്രിവന്റ്റീവ് ഓഫീസര്‍ കെ.കെ. വിജു, പ്രധാന അധ്യാപകന് കെ.കെ. രാജീവ് കുമാര്‍, വിദ്യാലയസമിതി പ്രസിഡന്റ് കെ.കെ. ദിലീപ് കുമാര്‍, സമിതി അംഗം സുധീഷ് എസ്, പിടിഎ പ്രസിഡന്റ് മനു ബ്ലായില്‍ എന്നിവര്‍ പങ്കെടുത്തു.