14 കാരനെ കത്തികാട്ടി മദ്യവും കഞ്ചാവും നല്കിയ പ്രതി ഒളിവില്‍
1582598
Sunday, August 10, 2025 4:44 AM IST
കൊച്ചി: കത്തികാട്ടി ഭീഷണിപ്പെടുത്തി 14കാരന് മദ്യവും കഞ്ചാവും നല്കിയ കേസിലെ പ്രതി ഒളിവില്‍. സംഭവത്തില്‍ എറണാകുളം നോര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ പ്രതി തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശി പ്രബിൻ(40) ഒളിവില്‍പ്പോവുകയായിരുന്നു. ഇതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
പ്രതിയെ വൈകാതെ പിടികൂടാനാകുമെന്ന് നോര്‍ത്ത് പോലീസ് പറഞ്ഞു. കുട്ടിയുടെ മുത്തശിയുടെ സുഹൃത്താണ് പ്രതി. സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്. മാതാപിതാക്കള്‍ വേര്‍പിരിഞ്ഞ് കഴിയുന്ന കുട്ടി നഗരത്തിലെ ഒരു സ്കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. കുട്ടിക്ക് കൗണ്‍സലിംഗ് നല്കി വരികയാണിപ്പോള്‍.