പഴയ വാട്ടര്‍ ടാങ്കില്‍ മരപ്പട്ടിയും കുഞ്ഞുങ്ങളും
1582601
Sunday, August 10, 2025 4:44 AM IST
മൂവാറ്റുപുഴ: കായനാട് ഗവ. എല്‍പി സ്കൂളിലെ ഉപയോഗശൂന്യമായ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയ മരപ്പട്ടിയും നാലു കുഞ്ഞുങ്ങളും ഏവർക്കും കൗതുകമായി. കുഞ്ഞുങ്ങള്‍ക്കു ഭക്ഷണവുമായി വാട്ടര്‍ ടാങ്കിലേക്ക് കയറിയ മരപ്പട്ടിയെ പിന്തുടർന്ന സ്കൂൾ അധികൃതരാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്. മൂന്നു മാസം പ്രായമായ നാലു മരപ്പട്ടി കുഞ്ഞുങ്ങളും തള്ളയുമാണ് ടാങ്കിൽ ഉണ്ടായിരുന്നത്.
ഫോറസ്റ്റ് റെസ്ക്യൂ ഓഫീസര്‍ സെവി പൂവന് സ്ഥലത്തെത്തി റെസ്ക്യു പ്രവർത്തനം തുടങ്ങിയതോടെ കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് തള്ള കടന്നുകളഞ്ഞു. ഏറെ നേരത്തെ പ്രയത്നത്തിനൊടുവിലാണ് സെവിക്ക് കുഞ്ഞുങ്ങളെ പിടികൂടാനായത്. കുഞ്ഞുങ്ങളെ കോതമംഗലം ആര്‍ആര്‍ടിക്ക് കൈമാറുമെന്ന് റെസ്ക്യൂ ഓഫീസര്‍ പറഞ്ഞു.