ഫ്ലാഷ് മോബുമായി വിദ്യാര്‍ഥികള്‍
1583021
Monday, August 11, 2025 4:58 AM IST
മുവാറ്റുപുഴ: യുദ്ധവിരുദ്ധ സന്ദേശവുമായി നഗരത്തില്‍ ഫ്ലാഷ് മോബ് അവതരിപ്പിച്ച് വിദ്യാര്‍ഥികള്‍. രണ്ടാര്‍കര എസ്എബിടിഎം സ്കൂളിലെ വിദ്യാര്‍ഥികളാണ് വണ്‍വേ ജംഗ്ഷനില്‍ യുദ്ധവിരുദ്ധ ഫ്ലാഷ് മോബ് അവരിപ്പിച്ചത്. ലോകയുദ്ധങ്ങള്‍ വിതച്ച നാശങ്ങള് സൂചിപ്പിക്കുന്ന പോസ്റ്ററുകള്‍ ഉയര്‍ത്തിയായിരുന്നു ഫ്ലാഷ് മോബ്.
എഴുത്തുകാരന് പി.എസ്.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ എം.എം. അലിയാര് അധ്യക്ഷത വഹിച്ചു. സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ കെ.എം. ഷക്കീര്‍, പ്രധാനാധ്യാപിക എം.എ. ഫൗസിയ, എംഎസ്എം ട്രസ്റ്റ് സെക്രട്ടറി എം.എം. അലി, പിടിഎ പ്രസിഡന്റ് ടി.എം. ജാഫര്‍, വൈസ് പ്രസിഡന്റ് അബ്ദുൾ സലാം മൗലവി, എംപിടിഎ പ്രസിഡന്റ് സലിക്കത്ത് അഫ്സല് എന്നിവര്‍ പ്രസംഗിച്ചു.