ജീവനക്കാരനെ കബളിപ്പിച്ച് സ്കൂട്ടറുമായി കടന്നയാൾ അറസ്റ്റിൽ
1583000
Monday, August 11, 2025 4:35 AM IST
കാലടി: മൊബൈൽ കടയിലെ ജീവനക്കാരനെ കബളിപ്പിച്ച് ഉടമയുടെ ഇരുചക്ര വാഹനവുമായി കടന്നയാൾ അറസ്റ്റിൽ. മലപ്പുറം എടവണ്ണ സ്വദേശി സുധീഷിനെയാണ്(25) കാലടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലിന് കാലടി ആശ്രമം ജംഗ്ഷൻ ഭാഗത്തുള്ള മൊബൈൽ സർവീസ് സെന്ററിന് സമീപം വച്ചിരുന്ന 1,25,000 രൂപ വിലവരുന്ന സ്കൂട്ടറാണ് മോഷണം പോയത്.
കടയുടമയും മുടിക്കൽ സ്വദേശിയുമായ യുവാവിന്റെ പരിചയക്കാരനാണെന്ന് വിശ്വസിപ്പിച്ച് കടയിലെ ജോലിക്കാരനിൽ നിന്നും വാഹനത്തിന്റെ താക്കോൽ കൈക്കലാക്കിയാണ് മോഷണം നടത്തിയത്. അന്വേഷണത്തിൽ തൃശൂർ ഭാഗത്തുള്ള പെട്രോൾ പമ്പിൽ സ്കൂട്ടർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തു കയായിരുന്നു.
പിന്നീട് വാഹന പരിശോധനയ്ക്കിടെയാണ് മോഷ്ടാവ് പിടിയിലായത്. വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.