കടമക്കുടിയുടെ കാഴ്ചകള്‍; ടൂറിസം സെമിനാര്‍ 12,13 തിയതികളില്‍
1582619
Sunday, August 10, 2025 5:07 AM IST
കൊച്ചി: കടമക്കുടി ദ്വീപ് സമൂഹത്തിന്റെ അനന്ത ടൂറിസം വികസന സാധ്യത തിരിച്ചറിയാനും അത് വിപുലമായ തോതില്‍ സാക്ഷാത്കരിക്കാനും ലക്ഷ്യമിട്ട് 12,13 തീയതികളിലായി വിനോദ സഞ്ചാര സെമിനാര്‍ സംഘടിപ്പിക്കുന്നു.
"കടമക്കുടി : ഹെവന്‍ ഓഫ് വാലി' എന്ന പേരില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ 12ന് മന്ത്രി പി. രാജീവ് ബോള്‍ഗാട്ടി റോ-റോ ജെട്ടിയില്‍ ഉദ്ഘാടനം ചെയ്യും. കലക്ടര്‍ ജി. പ്രിയങ്ക അധ്യക്ഷത വഹിക്കും. ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ്, സംഘാടക സമിതി ചെയര്മാന് കെ.എന്‍. ഉണ്ണിക്കൃഷ്ണന് എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും.
തുടര്‍ന്ന് ബോട്ടുകളിലായി കടമക്കുടി പ്രയാണം ആരംഭിക്കും. 13 ന് രാവിലെ 10 ന് ടൂറിസം വികസന സെമിനാര്‍ കോതാട് നിഹാര റിസോര്‍ട്ടില്‍ നടക്കും. മേഖലയിലെ പ്രഗത്ഭരും പ്രസിദ്ധരും പങ്കെടുക്കും.