കുറുമശേരി ഗവ. യുപി സ്കൂളിന് ബസ് അനുവദിച്ചു
1582628
Sunday, August 10, 2025 5:13 AM IST
നെടുമ്പാശേരി : പാറക്കടവ് പഞ്ചായത്തിലെ കുറുമശേരി ഗവ. യുപി സ്കൂളിന് എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച ബസിന്റെ ഉദ്ഘാടനം സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങിൽ റോജി എം. ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു.
പാറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വി. ജയദേവന് അധ്യക്ഷത വഹിച്ചു. ഇരുന്നൂറോളം കുട്ടികള്‍ പഠിക്കുന്ന സ്കൂളിന്റെ ദീര്‍ഘനാളത്തെ ആവശ്യമായിരുന്നു സ്വന്തമായി ഒരു സ്കൂള്‍ ബസ് എന്നത്.
എംഎല്‍എ യുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും 19.29 ലക്ഷം രൂപ ചിലവഴിച്ചാണ് സ്കൂളിന് പുതിയ ബസ് വാങ്ങി നല്‍കിയത്. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എം.ജെ. ജോമി,
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡെയ്സി ടോമി, പി.പി. ജോയി, ആര്.സി നായര്‍, പ്രധാനാധ്യാപിക കെ.കെ. ഷീബ , എസ്.എം.സി ചെയര്മാന് എം എസ് ശിവദാസന്‍, എന്നിവര്‍ സന്നിഹിതരായിരുന്നു.