ഫിസാറ്റിൽ സംസ്ഥാന മാത്സ് ക്വിസ് നടത്തി
1582627
Sunday, August 10, 2025 5:13 AM IST
കൊച്ചി: അങ്കമാലി ഫിസാറ്റ് എൻജിനിയറിംഗ് കോളജിൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇന്നോവേഷൻ കൗൺസിലും സയൻസ് ആൻഡ് ഹ്യൂമാനിറ്റീസ് വിഭാഗവും മാത്സ് ക്ലബും സംയുക്തമായി സംസ്ഥാനതല മാത്സ് ക്വിസ് നടത്തി. 26 കോളജുകളിലെ ടീമുകൾ പങ്കെടുത്തു.
കോതമംഗലം എംഎ കോളജിലെ ഫാബ്രിസിയോ ജോസും വർഷ വി. ബാബുവും ഒന്നാം സ്ഥാനം നേടി. മുവാറ്റുപുഴ നിർമല കോളജിലെ അതുൽ സിബിച്ചൻ- എം.ജെ. ഹിഷാം, എറണാകുളം സെൻറ് തെരേസാസ് കോളജിലെ ഗായത്രി വി. മല്ല- എ.പി. അതുല്യദേവി ടീമുകൾ യഥാക്രമം രണ്ടും മുന്നും സ്ഥാനങ്ങൾ സ്വന്തമാക്കി.
വിജയികൾക്ക് കാഷ് അവാർഡും ട്രോഫിയും പ്രിൻസിപ്പൽ ഡോ. ജേക്കബ് തോമസ് വിതരണം ചെയ്തു. വൈസ് പ്രിൻസിപ്പൽ ഡോ. പി. ആർ. മിനി, ഡീൻ ഡോ. ജി. ഉണ്ണികർത്ത,
സയൻസ് ആൻഡ് ഹ്യൂമാനിറ്റീസ് വിഭാഗം മേധാവി പി .എസ്. ജിഷ, പ്രോഗ്രാം കോ ഓർഡിനേറ്റർമാരായ ടി.ജി. ധന്യ,വി. കാർത്തിക, സ്റ്റുഡന്റ് കോ ഓർഡിനേറ്റർമാരായ അൻസാ ആന്റു, കാതറിൻ മേരി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.