പട്ടിമറ്റം ജംഗ്ഷനിലെ വെയ്റ്റിംഗ് ഷെഡും പരിസരവും ശുചീകരിച്ചു
1583020
Monday, August 11, 2025 4:58 AM IST
കോലഞ്ചേരി: സ്വാതന്ത്ര്യദിന മുന്നൊരുക്കങ്ങളുടെ ഭാഗമായി പട്ടിമറ്റം അഗ്നിരക്ഷാ നിലയത്തിന്റെ ആഭിമുഖ്യത്തിൽ സേനാംഗങ്ങളും സിവിൽ ഡിഫൻസ് വോളന്റിയർമാരും ചേർന്ന് വെയ്റ്റിംഗ് ഷെഡും, പഞ്ചായത്ത് കോപ്ലക്സും, ഓപ്പൺ സ്റ്റേജും പരിസരവും ശുചികരിച്ചു.
പട്ടിമറ്റം അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാർ രാവിലെ 8ന് ഉദ്ഘാടനം നിർവഹിച്ചു.
വാർഡംഗം ഇബ്രാഹിം, സിഡിഎസ് ചെയർപേഴ്സൺ റാബിയ സലിം, സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ എ. അനിൽകുമാർ ഉൾപ്പെടെ 9 സിവിൽ ഡിഫൻസ് വോളന്റിയേഴ്സും, എട്ട് സേനംഗങ്ങളും ശുചീകരണത്തിൽ പങ്കാളികളായി.