ഫോർട്ടുകൊച്ചിയിൽ വിരമിച്ച അധ്യാപകരെ ആദരിച്ചു
1582621
Sunday, August 10, 2025 5:07 AM IST
ഫോര്‍ട്ടുകൊച്ചി: കൊച്ചി മണ്ഡലത്തില്‍ കെ.ജെ. മാക്സി എംഎല്‍എയുടെ നേതൃത്വത്തില്‍ നടപ്പാക്കിവരുന്ന അക്ഷരദീപം പദ്ധതിയുടെ ഭാഗമായി വിരമിച്ച അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന് ഉദ്ഘാടനം ചെയ്തു. തോപ്പുംപടിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കെ.ജെ. മാക്സി എംഎല്‍എ അധ്യക്ഷത വഹിച്ചു.
ഫാറ്റിമ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ.സിജു പാലിയത്തറ, കേരള കോണ്‍ഗ്രസ്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എം. ഫ്രാന്‍സിസ്, കോര്പറേഷന് വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് വി.എ. ശ്രീജിത്ത്, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി, ജില്ലാ പഞ്ചായത്ത് അംഗം ദീപു കുഞ്ഞുകുട്ടി, ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍. ജോസഫ്,
മെട്രോപൊളിറ്റന്‍ കൗണ്‍സില്‍ ചെയര്മാന് ബെനഡിക്ട് ഫെര്‍ണാണ്ടസ്, കൗണ്‍സിലര്‍മാരായ ഷീബ ഡുറോം, പി.എം. ഇസ്മുദീന്‍, സി.ആര്. സുധീര്‍, കെ.പി. ആന്റണി, റെഡിന ആന്റണി, സോണി കെ.ഫ്രാന്‍സിസ്, എം.എച്ച്.എം. അഷ്റഫ്, ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ സുബിന് പോള്‍ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.