മഹിളാ കോണ്‍ഗ്രസ് കണ്‍വന്‍ഷനും ലിസി ടീച്ചർ അനുസ്മരണവും
1582625
Sunday, August 10, 2025 5:07 AM IST
അങ്കമാലി: മഹിളാ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവും അങ്കമാലി നരസഭാ മുന്‍ വൈസ് ചെയര്‍പേഴ്സണുമായിരുന്ന ലിസി ടീച്ചറുടെ മൂന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് മഹിളാ കോണ്‍ഗ്രസ് അങ്കമാലി, കാലടി ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നിയോജകമണ്ഡലം മഹിളാ കണ്‍വന്‍ഷനും അനുസ്മരണ സമ്മേളനവും നാളെ രാവിലെ 10.30 ന് ബെന്നി ബെഹനാന് എംപിയുടെ ഓഫീസ് അങ്കണത്തില്‍ നടക്കും.
മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവുമായ ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും. റോജി എം. ജോണ്‍ എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തും. അങ്കമാലി നഗരസഭയില്‍ കൗണ്‍സിലറായി കാല് നൂറ്റാണ്ട് കാലത്തെ സുത്യര്‍ഹ സേവനം നടത്തിയ റീത്താ പോളിനെ അനുമോദിക്കും.