പുഴ കൈയേറി മതില് നിര്‍മിച്ചതായി ആക്ഷേപം
1583008
Monday, August 11, 2025 4:46 AM IST
തൃപ്പൂണിത്തുറ: കരിങ്ങാച്ചിറ പുഴ കൈയേറി മതില് നിര്‍മിച്ചതായി ആക്ഷേപം. കരിങ്ങാച്ചിറ ജംഗ്ഷന് തെക്കുഭാഗത്ത് പാലസ് ഗാര്ഡന് പിന്നിലാണ് നാല് മീറ്ററോളം വീതിയില്‍ പുഴ കൈയേറിയതെന്നാണ് ആക്ഷേപമുള്ളത്.
പുഴയിലേയ്ക്ക് ഇറക്കിയിട്ട കരിങ്കല്ലില്‍ അടിസ്ഥാനം നിര്‍മിച്ച് സിമന്റ് കട്ടകളുപയോഗിച്ച് മതില് കെട്ടി തുടങ്ങിയിരിക്കുകയാണ്. കൈയേറിയ ഭാഗം ചെമ്മണ്ണ് ഇട്ട് നിറച്ചിട്ടുമുണ്ട്. അധികൃതരുടെ അലംഭാവമെന്ന് നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ കൈയേറ്റം സംബന്ധിച്ച് ആരും പരാതി നല്‍കിയിട്ടില്ല.