ചെറായിക്ക് ആവേശമായി ആനയൂട്ട്
1583003
Monday, August 11, 2025 4:46 AM IST
ചെറായി: നൂറുകണക്കിന് ആനപ്രേമികൾ തിങ്ങിനിറഞ്ഞ ചെറായി ഗരീശ്വര ക്ഷേത്രനടയിൽ കർക്കടക പൂജയോടനുബന്ധിച്ച് ആനയൂട്ട് നടത്തി.
ഗജസേന ആനപ്രേമി സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ആനയൂട്ടിൽ ഗുരുവായൂർ ബാലകൃഷ്ണൻ, പുതുപ്പള്ളി കേശവൻ, മധുരപ്പുറം കണ്ണൻ, മൂത്തകുന്നം പത്മനാഭൻ, കൊളക്കാടൻ കുട്ടികൃഷ്ണൻ,വേമ്പനാട് വാസുദേവൻ,വള്ളംകുളം നാരായണൻകുട്ടി,
വേണാട്ട് മുറ്റം ഗോപാലൻകുട്ടി,വേണാട്ട് മുറ്റം ഉണ്ണിക്കണ്ണൻ, വേണാട്ടുമുറ്റം കല്യാണി, നമ്പ്യാംകാവ് ശ്രീപാർവ്വതി, ഓതറ ശ്രീപാർവതി, തോട്ടക്കാട്ട് കുഞ്ഞിലക്ഷ്മി തുടങ്ങി 12 ആനകളാണ് സംബന്ധിച്ചത്.
ചടങ്ങുകൾക്ക്പറവൂർ രാകേഷ് തന്ത്രികൾ, എം.ജി .രാമചന്ദ്രൻ ശാന്തി എന്നിവർ കാർമികരായി.