നിർമല കോളജിൽ നാളെ ഇന്ത്യ പെന്റ ഫെസ്റ്റ്
1583014
Monday, August 11, 2025 4:58 AM IST
മൂവാറ്റുപുഴ: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മൂവാറ്റുപുഴ നിർമല കോളജിലെ ഇക്കോണമിക്സ് വിഭാഗവും ഹ്യൂമൺ റൈറ്റ്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യ പെന്റ ഫെസ്റ്റ് നാളെ നടക്കും.
ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ഫെസ്റ്റിൽ വ്യക്തിഗത ഇനങ്ങളായ പെയിന്റിംഗ്, ചലചിത്ര നിരൂപണം, റീൽ മേക്കിങ് എന്നീ വ്യക്തിഗത ഇനങ്ങളും, ക്വിസ്, സംവാദം, ദേശഭക്തി ഗാനം എന്നീ ഗ്രൂപ്പ് ഇനങ്ങളും ഉൾപ്പെടുന്നു.
വിജയികൾക്ക് ക്യാഷ് അവാർഡുകളും ലഭിക്കും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 7306917585, 7025775513 എന്ന നമ്പറുകളിൽ ബന്ധപെടണം.