ഇന്ത്യയിൽ ക്രൈസ്തവർ അരക്ഷിതാവസ്ഥയിൽ: എക്യുമെനിസം കമ്മീഷൻ
1582618
Sunday, August 10, 2025 5:07 AM IST
കൊച്ചി: ഇന്ത്യയിൽ രണ്ടര ശതമാനം മാത്രം ജനസംഖ്യയുള്ള ക്രൈസ്തവർ അരക്ഷിതാവസ്ഥയിലാണ് ജീവിക്കുന്നതെന്ന് വരാപ്പുഴ അതിരൂപത എക്യുമെനിസം ആൻഡ് ഡയലോഗ് കമ്മീഷൻ കുറ്റപ്പെടുത്തി സഭാവസ്ത്രം ധരിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കൂടി സഞ്ചരിക്കുവാൻ പോലും ഭയപ്പെടേണ്ട അവസ്ഥയുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് ഇത് അപമാനകരമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ഡയറക്ടർ ഫാ. ജോൺ ക്രിസ്റ്റഫർ യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷൈജു കേളന്തറ അധ്യക്ഷത വഹിച്ചു. ജെയിംസ് ഇലഞ്ഞേരിൽ, ലീനസ് സെബാസ്റ്റിൻ,സിസ്റ്റർ ഐറിസ്, ജോബിൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.