ചെറായിൽ കൊള്ളപ്പലിശക്കാർക്കെതിരായ റെയ്ഡ്: ആർസി ബുക്കുകൾ പിടിച്ചെടുത്തു
1582615
Sunday, August 10, 2025 4:52 AM IST
വൈപ്പിൻ: കൊള്ളപ്പലിശക്കാർക്കെതിരെ മുനമ്പം പോലീസ് നടത്തിയ റെയ്ഡിൽ ചെറായി എസ്എം എച്ച്എസ് ഭാഗത്ത് ഒരു വീട്ടിൽ നിന്നും വീട്ടുടമയുടെ സ്വന്തമല്ലാത്ത വാഹനങ്ങളുടെ ആർസി ബുക്കുകൾ പിടിച്ചെടുത്തു.
ഉന്നത പോലീസ് അധികാരികളുടെ നിർദേശം ഉള്ളതിനാൽ ആളെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയ ശേഷമേ കേസെടുക്കുകയുള്ളൂ എന്നാണ് സൂചന.
ആർസി ഉടമകൾക്ക് പരാതികൾ ഉണ്ടോ എന്നുകൂടി അന്വേഷിക്കും. വീടുകൾ കേന്ദ്രീകരിച്ച് കൊള്ളപ്പലിശയ്ക്ക് പണം കൊടുക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു റെയ്ഡ്.