പുല്ലുവഴി ഡബിൾ പാലത്തിലൂടെ ഗതാഗതം പുനരാരംഭിക്കും: എംഎൽഎ
1582623
Sunday, August 10, 2025 5:07 AM IST
പെരുമ്പാവൂർ : എംസി റോഡിൽ പുല്ലുവഴിയിലുള്ള ഡബിൾ പാലം ഒറ്റപ്പാലമാക്കുന്ന പ്രവൃർത്തി അവസാന ഘട്ടമായതിനാൽ നാളെ മുതൽ ഗതാഗതം ഭാഗികമായി പുനരാരംഭിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു.
നിലവിൽ റോഡ് ബലപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് താത്കാലികമായി ഗതാഗതത്തിന് തുറന്നുകൊടുക്കുന്നത്. മഴ മാറിയാൽ ഫിനിഷിംഗ് ജോലിയായ ബിഎംബിസി ടാറിംഗ് ജോലികൾ കൂടി പൂർത്തിയാക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു.