കാവുംപടി റോഡിലെ കുഴി അടയ്ക്കാന്‍ നടപടി
1582609
Sunday, August 10, 2025 4:52 AM IST
മൂവാറ്റുപുഴ: കാവുംപടി റോഡില്‍ പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴി അടയ്ക്കാന്‍ നടപടി. സെന്റ് മേരിസ് കപ്പേളയ്ക്ക് സമീപമാണ് യാത്രക്കാരുടെ നടുവൊടിക്കും വിധം വലിയ കുഴി രൂപപ്പെട്ടിരുന്നത്. ഇത് ദീപിക വാർത്ത നൽകിയിരുന്നു. ഇതേ തുടര്‍ന്നാണ് കാവുംപടി റോഡില്‍ ഇന്നലെ രാവിലെ ഗതാഗതം നിയന്ത്രിച്ച് ജല അഥോറിറ്റി അറ്റകുറ്റ പണികള്‍ ആരംഭിച്ചത്.
ദിനം പ്രതി നൂറ് കണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡിന്റെ നടുവിലായി രൂപപ്പെട്ട വലിയ കുഴിയില്‍ പൈപ്പ് പൊട്ടി വെള്ളം നിറഞ്ഞുകിടക്കുന്ന അവസ്ഥയായിരുന്നു. ഇതോടെ കാല്‍നട- ഇരുചക്ര വാഹന യാത്രക്കാര്‍ ഉള്‍പ്പെടെ ദുരിതത്തിലായിരുന്നു. വാഹനങ്ങളുടെ നാല് ചക്രങ്ങളും ചാടുന്ന വിധം കുഴി വികസിച്ചതോടെ ഗതാഗത കുരുക്കും രൂക്ഷമായി.
ഇരുചക്ര വാഹനങ്ങള്‍ കുഴിയില്‍ അകപ്പെടുകയും, കൂടാതെ മഴ പെയ്യുകയും ചെയ്തതോടെയാണ് ശനിയാഴ്ച രാവിലെ മുതല്‍ കാവുംപടി റോഡിലൂടെ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ജല അഥോറിറ്റി അറ്റകുറ്റ പണികള്‍ ആരംഭിച്ചിരിക്കുന്നത്.