3.2 കിലോ കഞ്ചാവുമായി ആലുവ സ്വദേശി പിടിയില്‍
1582624
Sunday, August 10, 2025 5:07 AM IST
അരൂര്‍: തുറവൂര്‍ മേഖലയിൽ നടത്തിയ പരിശോധനയില്‍ 3.2 കിലോഗ്രാം കഞ്ചാവുമായി ആലുവ സ്വദേശി പിടിയില്‍. കെ.പി. ഗോവര്‍ദ്ധനെയാണ് ചേര്‍ത്തല എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.എസ്. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയത്.
ഇതരസംസ്ഥാന തൊഴിലാളികളില്‍ നിന്ന് കഞ്ചാവ് വന്‍തോതില്‍ വാങ്ങി ചില്ലറ വില്പന നടത്തുന്ന ആളാണ് ഇയാളെന്ന് എക്സൈസ് പറഞ്ഞു.