കുമ്പളങ്ങി, പനങ്ങാട് ആരോഗ്യ കേന്ദ്രങ്ങൾക്ക് ദേശീയാംഗീകാരം
1582993
Monday, August 11, 2025 4:35 AM IST
കൊച്ചി: കുമ്പളങ്ങി സാമൂഹികാരോഗ്യ കേന്ദ്രം, പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രം എന്നിവയ്ക്ക് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്സ് അംഗീകാരം ലഭിച്ചു. കുമ്പളങ്ങി സാമൂഹികാരോഗ്യ കേന്ദ്രത്തിന് 96.90 ശതമാനവും പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിന് 95.83 ശതമാനവും സ്കോര്‍ ലഭിച്ചു.
രോഗികള്‍ക്കുള്ള സേവനങ്ങള്‍, മരുന്നുകളുടെ ലഭ്യതയും വിതരണവും, ക്ലിനിക്കല്‍ സേവനങ്ങള്‍, പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡിന് പരിഗണിക്കുന്നത്. സംസ്ഥാനത്ത് 251 ആരോഗ്യസ്ഥാപനങ്ങള്‍ ഇതുവരെയായി എന്‍ക്യുഎഎസ് അംഗീകാരം നേടിയിട്ടുണ്ട്.