വിവരാവകാശ നിയമത്തെ ദുര്‍ബലപ്പെടുത്താനുള്ള നീക്കത്തെ എതിര്‍ക്കണം: ആര്‍ടിഐ ഫെഡറേഷന്
1582999
Monday, August 11, 2025 4:35 AM IST
കൊച്ചി: വിവരാവകാശ നിയമത്തെ ദുര്ബലപ്പെടുത്താള്ള ഏല്ലാ നീക്കത്തെയും എതിര്‍ക്കണമെന്ന് ആര്‍ടിഐ കേരള ഫെഡറേഷന് എറണാകുളം ജില്ലാ പ്രവര്‍ത്തക സമ്മേളനം.
10 രൂപയും ഒരു വെള്ളക്കടലാസും വഴി ഏത് കാര്യവും പൗരന് ലഭിക്കുന്ന വിവരാവകാശ നിയമം രാജ്യത്തെ സുതാര്യമായ ഭരണ സംവിധാനത്തിന് സഹായകരമാണെന്നും യോഗം വിലയിരുത്തി. സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോളി പവേലില്‍ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പ്രസിഡന്റ് അഡ്വ. ശശി കിഴക്കട അധ്യക്ഷത വഹിച്ചു. വിവരാവകാശ നിയമത്തിന്റെ വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ അഡ്വ. ഷമീം പ്രസംഗിച്ചു.