കായികപ്രതിഭകളെ ആദരിച്ചു
1583009
Monday, August 11, 2025 4:46 AM IST
ഫോർട്ടുകൊച്ചി: കായിക മത്സര പരിശീലകനായി 54 വർഷം പൂർത്തിയാക്കിയ കൊച്ചിയുടെ ഫുട്ട്ബോൾ ആചാര്യൻ റൂഫസ് ഡിസൂസയേയും വിവിധ കായികയിനങ്ങളിൽ സംസ്ഥാന-ദേശീയ അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്ത യുവ കായിക പ്രതിഭകളെയും കുമ്പളങ്ങി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആദരിച്ചു.
ബാങ്ക് പ്രസിഡന്റ് നെൽസൻ കോച്ചേരി പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഉഷ പ്രദീപ് അധ്യക്ഷത വഹിച്ചു. റൂഫസ് ഡിസൂസ മുഖ്യ പ്രഭാഷണവും കായിക യുവപ്രതിഭകളെ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനവും നടത്തി.