എച്ച്എംടി ജംഗ്ഷനിലെ അനധികൃത പാർക്കിംഗ് നിരോധിക്കണമെന്ന്
1582626
Sunday, August 10, 2025 5:07 AM IST
കളമശേരി : എച്ച്എം ടി ജംഷനിലെ അനധികൃത പാർക്കിംഗ് കർശനമായി നിരോധിക്കണമെന്ന് എഐവൈഎഫ്. കളമശേരിയിലെ ഏറ്റവും അധികം തിരക്കേറിയ ജംഗ്ഷനാണ് എച്ച്എംടി കവല. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും കച്ചവട സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന ഈ ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
ഇവിടെയുണ്ടാകുന്ന ഗതാഗതക്കുരുക്കിന് പ്രധാന കാരണം നാഷണൽ ഹൈവേയുടെ ഇരു വശങ്ങളിലും അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളാണ്. എന്നാൽ ഇത്തരം വാഹങ്ങൾക്ക് പിഴ ചുമത്താതെ കച്ചവട സ്ഥാപങ്ങളിൽ എത്തുന്ന സാധാരണക്കാരായ ജനങ്ങളെ ഉപദ്രവിക്കുന്ന പോലീസ് നടപടി പ്രതിഷേധാർഹമാണെന്ന് എഐവൈഎഫ് അറിയിച്ചു.