എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്ക് ഇനി ശിശുക്ഷേമ സമിതിക്ക്
1582602
Sunday, August 10, 2025 4:44 AM IST
കൊച്ചി: കാല് നൂറ്റാണ്ടു കാലമായി സ്വതന്ത്ര സംഘടനയുടെ അധികാരപരിധിയിലായിരുന്ന എറണാകുളം ഇന്ദിര പ്രിയദര്‍ശിനി ചില്‍ഡ്രന്‍സ് പാര്‍ക്കും മറ്റ് അനുബന്ധ സ്ഥാപനങ്ങളും സംസ്ഥാന ശിശുക്ഷേമ സമിതി ഏറ്റെടുത്തു. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് കൈമാറ്റം. പാര്‍ക്കിന്റെ ദൈനംദിന ഭരണ ചുമതല എറണാകളം ജില്ലാ ശിശുക്ഷേമ സമിതിക്കും കൈമാറി.
സര്‍ക്കാര്‍ ചെലവില്‍ പാര്‍ക്ക് നവീകരിച്ചിട്ടും ശരിയായ പരിപാലനം നടക്കുന്നില്ലെന്ന് കാട്ടി സംസ്ഥാന ശിശുക്ഷേമ സമിതിയാണ് പാര്‍ക്ക് വീട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. നിയമാവലി പ്രകാരം തെരഞ്ഞെടുത്ത ജില്ലാ ശിശുക്ഷേമ സമിതിക്ക് ഭരണചുമതല കൈമാറണം എന്നതായിരുന്നു ആവശ്യം.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവും അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഭരണചുമതല ശിശുക്ഷേമ സമിതിക്ക് കൈമാറിക്കൊണ്ട് മുൻ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് ജൂലൈ 23ന് ഉത്തരവിറക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്നലെ പാര്‍ക്കിന്റെ ചുമതല ശിശുക്ഷേമ സമിതിക്ക് കൈമാറിയത്.
കൈമാറ്റ ചടങ്ങില്‍ സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ ഗോപി, സംസ്ഥാന ഭരണസമിതി അംഗം യേശുദാസ് പറപ്പള്ളി, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി സുനില്‍ ഹരീന്ദ്രന്‍, വൈസ് പ്രസിഡന്റ് കെ.എസ്. അരുണ്‍ കുമാര്‍, ജോയിന്റ് സെക്രട്ടറി ടി.വി. അനിത, ട്രഷറര്‍ സനം പി. തോപ്പില്‍, എം.എ. രശ്മി എന്നിവര്‍ പങ്കെടുത്തു.
ഒരു മാസത്തിനുള്ളില്‍ ചില്‍ഡ്രന്‍സ് പാര്‍ക്കിനോട് അനുബന്ധിച്ച കുട്ടികളുടെ തിയറ്ററും കുട്ടികളുടെ കെയര്‍ സെന്ററും പ്രവര്‍ത്തന സജ്ജമാകുമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ ഗോപി അറിയിച്ചു.